Kerala

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കെട്ടിടത്തിന് തീപിടിച്ചു; നിർത്തിയിട്ടിരുന്ന ബൈക്കുകളിലും തീ പടർന്നു

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വാണിജ്യകെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഫയർഫോഴ്‌സെത്തി തീയണയ്ക്കുകയാണ്. പാർക്കിങ് ഭാഗത്ത് നിർത്തിയിട്ട ബൈക്കുകൾക്കും തീപിടിച്ചിട്ടുണ്ട്.

രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലേക്ക് തീ പടർന്നിട്ടില്ലെങ്കിലും താഴത്തെ നിലയിൽ 15 മിനിറ്റായി തീ കത്തുകയാണ്. കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു സർസീസ് സെന്ററാണ്. അവിടത്തെ വാഹനങ്ങളിലേക്കും തീ പടർന്നുവെന്നാണ് കരുതുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!