കേരളത്തില്‍ കോവിഡ് രോഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻപറഞ്ഞു. മരണനിരക്ക് കുറഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അടിസ്ഥാനരഹിതമായ കാര്യമാണ്. സര്‍ക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
തൃശ്ശൂരില്‍ കോവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവിലാണ് കോവിഡ് രോഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണ്.
രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല. ഉള്ളതില്‍ കെയര്‍ ടേക്കര്‍മാരില്ല. ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന് ഉപദേശം നല്‍കുന്നവര്‍ക്ക് ശാസ്ത്രീയബോധമില്ല.
കള്ളക്കടത്തുകാരെയും മാഫിയകളേയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തെ അവഗണിക്കുകയാണ്. വാളയാര്‍ സംഭവത്തില്‍ പ്രതികളെ വീണ്ടും സഹായിക്കുകയാണ് സര്‍ക്കാരെന്ന് ഇരകളുടെ അമ്മ പറയുന്നു. ഇതാണോ പിണറായി വിജയന്റെ സ്ത്രീശാക്തീകരണമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ സമരശൃംഖല സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 50 മീറ്റര്‍ വ്യത്യാസത്തില്‍ അഞ്ച് പേരെ പങ്കെടുപ്പിച്ചാണ് നില്‍പ്പുസമരം നടത്തുക. കുമ്മനം രാജശേഖരനെനെതിരെ പരാതിയില്ലാഞ്ഞിട്ട് പോലും സര്‍ക്കാര്‍ കേസെടുത്തു. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ സുരേന്ദ്രന്‍ പറഞ്ഞു