News

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി നടപടി പിന്‍വലിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: സാമ്പത്തിക ഭാരത്തിന്റെ പേര് പറഞ്ഞു വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി സിയിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി യുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തീരുമാനം ഉടന്‍ പിന്‍വലിക്കണം. കെ എസ് ആര്‍ ടി സി യുടെ തീരുമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കൂടുതല്‍ ഗുരുതരമായി ബാധിക്കുക. കെ എസ് ആര്‍ ടി സി യുടെ ഭരണ നിര്‍വഹണത്തിലെ കാര്യക്ഷമതയില്ലായ്മയുടെ ഭാരങ്ങള്‍ ചുമക്കേണ്ടത് വിദ്യാര്‍ത്ഥികളല്ല. നിലവില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ അടക്കമുള്ളവ അനുവദിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ വകുപ്പ് മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗം വസീം ആര്‍.എസ് പറഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സജീര്‍ ടി സി, സെക്രട്ടറി സമീഹ ബാഫഖി, ബാസില ഐ കെ, യാസീന്‍ അഷ്‌റഫ്, ബിനാസ് എ കെ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!