ദില്ലി : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം നടക്കുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയെയും ഇന്ത്യക്കാരെയും ഭയപ്പെടുത്താൻ അക്രമം ഉപയോഗിക്കാമെന്ന് കരുതുന്നവർക്ക് അത് വ്യാമോഹമാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
”ഇന്ത്യയെയും ഇന്ത്യക്കാരെയും ഭയപ്പെടുത്താൻ അക്രമം ഉപയോഗിക്കാമെന്ന് കരുതുന്നവർക്ക് അത് വ്യാമോഹമാണ്. ഇന്ത്യയ്‌ക്കെതിരെ, ചില സമുദായങ്ങൾക്കെതിരെ അക്രമം നടത്തുമെന്ന് ആവർത്തിച്ച് തെളിയിച്ച സംഘടനയാണ് പിഎഫ്ഐ. അവർ വിജയിക്കില്ല. വിരാമം.” – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ഹർത്താലിന്റെ പേരിൽ വൻ അക്രമമാണ് പിഎഫ്ഐ ക്രിമിനലുകൾ നടത്തിയത്. അവർ കെഎസ്ആർടിസി ബസുകൾ ആക്രമിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും മൂകാംബിക തീർത്ഥാടനം തടസ്സപ്പെടുത്തുകയും ചെയ്തു. അതേസമയം കേരള പൊലീസ് നിശബ്ദരായ നോക്കി നിൽക്കുകയാണ്. കേരളത്തിൽ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണെന്നും സുരേന്ദ്രൻ ട്വീറ്റ് ചെയ്തു.