കോഴിക്കോട്; എലത്തൂരില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ പ്രവേശനം നിഷേധിക്കുകയും മര്‍ദിക്കുകയും ചെയ്തതില്‍ മനം നൊന്തു ഓട്ടോറിക്ഷ ഡ്രൈവര്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ 2 പേര്‍ കൂടി അറസ്റ്റില്‍.
എലത്തൂര്‍ എസ്.കെ.ബസാര്‍ നാലൊന്നുകണ്ടി രാജേഷ് (43) മരിച്ച സംഭവത്തിലാണു തൈവളപ്പില്‍ മുഹമ്മദ് ഗദ്ദാഫി (29), ഏനത്താഴത്ത് മുരളി (50) എന്നിവരെ എലത്തൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ പൊറ്റക്കണ്ടത്തില്‍ ശ്രീലേഷ്, കളംകോളിത്താഴം കോവത്ത് ഷൈജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദിച്ച സംഘത്തിലെ രണ്ടു പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.