ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതിമാര്‍ക്ക് പരിക്ക്. കൊടുവള്ളി വാവാട് ദേശീയപാതയിലെ കുഴിയില്‍ വീണാണ് അപകടം നടന്നത്. വാവാട് ഇരുമോത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന വാവാട് പനപൊടിച്ചാലില്‍ സലീമിനും ഭാര്യ സുബൈദയ്ക്കുമാണ് പരുക്കേറ്റത്. രാവിലെ 6.15നാണ് സംഭവം. പിന്നാലെ വന്ന ലോറിക്ക് അടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.
സുബൈദയുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടയാണ് കുഴിയില്‍ വീണത്. സുബൈദയ്ക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും ഈ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് അപകടമുണ്ടായിരുന്നു.