മലപ്പുറം : വിദേശത്ത് നിന്നെത്തി നാട്ടിൽ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട യുവാവിന് കോവിഡ്. കാളികാവ് മാളിയേക്കൽ തട്ടാൻപടി പാലോട്ടിൽ മരിച്ച ഇർഷാദലി (29)ന്റെ പരിശോധന ഫലമാണ് ഇന്ന് പോസിറ്റീവായത്.
കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ ഇദ്ദേഹം ഈ മാസം നാലിനാണ് നാട്ടിൽ തിരിച്ചെത്തുന്നത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.
നേരത്തെ ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് പിസിആർ പരിശോധന കൂടി നടത്താൻ നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

