കോഴിക്കോട് : കാക്കൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വീഡിയോ ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ. മായനാട് സ്വദേശി സജീഷാണ് പിടിയിലായത്. നരിക്കുനിക്കടുത്ത് പുള്ളാവൂരിൽ ഞായറായ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സൈക്കിളിൽ വഴിയരികിൽ നിൽക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് ബൈക്കിലെത്തിയ സജീഷ് കുട്ടിയോട് സംസാരിച്ച ശേഷം പെട്ടെന്ന് അശ്ലീല ചിത്രം മൊബൈലിൽ കാണി കൊടുക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി നടന്ന സംഭവം വീട്ടുക്കാരോടായി പറഞ്ഞു. തുടർന്ന് കാക്കൂർ പോലീസ് സ്റ്റേഷനിൽ എത്തി കുട്ടിയും മാതാ പിതാക്കളും ചേർന്ന് പ്രതിക്കെതിരെ കേസ് നൽകി.
അന്വേഷണത്തിൽ സംഭവ സ്ഥലത്തുണ്ടായിരുന്ന സി സി ടി വി ദൃശ്യം പരിശോധനയിൽ പ്രതി സജീഷാണെന്ന് വ്യക്തമാക്കുകയായിരുന്നു.പിടിക്കപ്പെട്ട സജീഷ് കുറ്റം സമ്മതിച്ചു ഇയാളുടെ മൊബൈലിൽ നിന്നും അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട് . പ്രതിയ്‌ക്കെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു