
മലപ്പുറം: താൻ നേടിയത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും എൽഡിഎഫ് വോട്ടാണെന്നും പി വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 13,000ത്തിലേറെ വോട്ട് നേടിയാണ് അൻവർ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു,
അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂരിൽ 40000 ഭൂരിപക്ഷം ഉണ്ടാക്കികൊടുക്കും എന്നാണ് യുഡിഫ് നേതാക്കളോട് പറഞ്ഞിരുന്നത്. അവർ കേട്ടില്ല. 10000 യുഡിഫ് വോട്ട് സ്വരാജിന് പോയി. യുഡിഫ് നേതാക്കളുമായി ഇനിയും സംസാരിക്കും.
പിണറായിസം തോൽപ്പിക്കാൻ എന്തും അടിയറവ് പറയാൻ തയ്യാറാണ്. തനിക്കും ഷൌക്കത്തിനും കിട്ടിയത് പിണറായിസത്തിന് എതിരായ വോട്ടാണെന്നും പിവി അൻവർ പറഞ്ഞു.