കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ “ഗ്രാമത്തോടപ്പം ” പ്രോഗ്രാമിന് മുറിയനാലിൽ തുടക്കം മഴക്കാല രോഗങ്ങളെ അകറ്റാനായി ആയുർവേദ യുനാനി മെഡിക്കൽ ക്യാമ്പിന് പുറമേ എസ്.എസ് എൽ സി +2 വിജയികളെ ആദരിക്കലും തൊഴിലുറപ്പ് തൊഴിലാളികളെ അനുമോദിക്കുകയും ചെയ്തു ഗ്രാമ പഞ്ചായത്ത് വാർഡ് 7 ന്റെ ആഭിമുഖ്യത്തിൽ മുറിയനാൽ സുബുലുസ്സലാം മദ്രസ അങ്കണത്തിൽ നടന്ന പ്രോഗ്രാം മുൻ.എം.എൽ.എയു.സി.രാമൻ ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ടി.കെ.സൗദ അധ്യക്ഷത വഹിച്ചു മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളി മുണ്ട, പഞ്ചായത്തംഗം എം.ബാബുമോൻ, ഒ.ഉസ്സയിൻ, വാർഡ് വികസന കൺവീനർ ഒസലീം, പി. നെജീബ്, പി.പി. ആലി, പി.കെ.അശ്റഫ് ,പി .പി .ഇസ്മായിൽ, നിസാർ, ഡോക്ടർമാരായ ശീതൾ ,നസീറുദ്ധീൻ സിദ്ധീഖ് പാച്ചോല, ബിലാൽ, അഫ്നാഷ്.ടിസംസാരിച്ചു ഫോട്ടോ: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമത്തോടപ്പം പ്രോഗ്രാം യു.സി.രാമൻ ഉദ്ഘാടനം ചെയ്യുന്നു