കൊച്ചി ∙ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്.
പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററിൽ നിന്ന് 1.8 കിലോമീറ്ററായി ദീർഘിപ്പിച്ചു. പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ. കൂടുതൽ ആളുകൾ എത്തുന്നത് പരിഗണിച്ചാണ് റോഡ് ഷോയുടെ ദൂരം ദീർഘിപ്പിച്ചത്. പ്രധാനമന്ത്രിയെത്തുന്ന കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.