പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ.സിപിഐഎം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു.സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
രാത്രി എട്ടരയോടെയായിരുന്നു അക്രമം ഉണ്ടായത്. ഹരിദാസ് വധക്കേസിലെ കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയെയും പൊലീസ് അരസ്റ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തശേഷം രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.
പുന്നോല്‍ ഹരിദാസ് വധക്കേസ്;പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ,വീടിന് നേര്‍ക്ക് ബോംബേറ്,മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി

