Local

കുന്ദമംഗലത്ത് മിൽമ ഉൽപ്പന്നങ്ങൾ ഇനി ഒൺ ലൈൻ വഴി ലഭിക്കും

കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിനായി നടപ്പിലാക്കിയ ലോക്ക് ഡൗൺ കാരണം വീടുകളിൽ നിന്നും പുറത്ത് പോകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് മിൽമ ഉൽപ്പന്നങ്ങൾ ഓൺെലൈായി ലഭിക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ കീഴിലുള്ള പൊട്ടാഫോ ഓൺലൈൻ വഴിയാണ് മിൽമ ഉൽപ്പന്നങ്ങൾ ഉപഭോക്താകളിലെത്തിക്കുന്നതിന് പുതിയ സംവിധാനമൊരുക്കിയത്. തൊണ്ണൂറ് ദിവസം വരെ സൂക്ഷിക്കാവുന്ന UHT പാൽ ഉൾപ്പെടെയുള്ള മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും ഇനി ഓൺ ലൈൻ വഴി വീടുകലെത്തും. കുന്ദമംഗലം, പടനിലം, വെണ്ണക്കാട്, REC, പെരിങ്ങാളം, കുറ്റിക്കാട്ടൂർ കാരന്തൂർ, മൂഴിക്കൽ. മുണ്ടിക്കൽ താഴം, മെഡിക്കൽ കോളേജ് എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ഒൺലൈനായി മിൽമ ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്. മിൽമയുടെ ജന പ്രിയ ഉത്പ്പന്നങ്ങളായ പേഡ, പാലട, ഐസ് ക്രീം, ഗുലാബ് ജാമുൻ, മിൽകി ജാക്, കോക്കനട്ട് ബർഫി, കപ്പ് തൈര്, തൈര്, സെപഷ്യൽ തൈര്, ദോശമാവ്, കട്ടി മോര്, നെയ്യ്, സംഭാരം, ലസി, മാംഗോ യോഗർട്ട്, ചീസ്, ബട്ടർ, പനീർ, സേമിയ പായസം മിക്സ്, പുട്ടുപൊടി, പത്തിരി പ്പൊടി, റസ്ക്, പനീർ അച്ചാർ , നന്നാറി സിറപ്പ് എന്നിവക്കൊപ്പം 90 ദിവസം വരെ കേടു കൂടാതെ സൂക്ഷിക്കുവാൻ സാധിക്കുന്ന UHT പാലും ഓൺലൈനായി ഓർഡർ നൽകാവുന്നതാണ്. ചുരുങ്ങിയത് I00 രൂപയുടെ എങ്കിലും ഉത്പ്പന്നങ്ങൾ ഓർഡർ ചെയ്യേണ്ടതാണ്. കോഴിക്കോട് ടൗണിൽ നിലവിൽ സ്വിഗ്ഗി, സൊമാറ്റോ
ഓൺലൈൻ വഴി മിൽമ ഉത്പ്പന്നങ്ങൾഓർഡർ ശേഖരിച്ച് വീടുകളിൽ എത്തിച്ച് വരുന്നുണ്ട്. ഉത്പ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിന് പൊട്ടാഫോ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യേണ്ടതാണ്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ സ്വിഗ്ഗി വഴി കോഴിക്കോട് ടൗണിൽ ശരാശരി പ്രതിദിനം 20000 രൂപയുടെ ഉത്പ്പന്നങ്ങൾ വീടുകളിൽ എത്തിച്ച് വരുന്നുണ്ട്. കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് പെരിങ്ങളുള്ള മിൽമ ഡെയറി ക്യാമ്പസിൽ പ്രവർത്തിക്കുന്ന മിൽമ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് കൺസ്യൂമർ സറ്റോറിൽ നിന്ന് എട്ട് കിലോമീറ്റർ ചുറ്റളവിൽ മിൽമ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനാണ് പോട്ടാഫോ ഒൺ ലൈൻ സംവിധാനവുമായി കൈകോർക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ.എം വിജയ കുമാരനും ഡെയി മാനേജർ ശ്രീ. ഷാജിമോനും അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!