കൊറോണ വൈറസ് കോഴിക്കോട് ജില്ലയിലും വ്യാപിക്കാന്‍ ആരംഭിച്ചതോടെ ജില്ല മുഴുവന്‍ അണുവിക്തമാക്കല്‍ ആരംഭിച്ച് ഫയര്‍ഫോഴ്‌സ്. കോഴിക്കോട് സിറ്റി, കുന്ദമംഗലം എന്നീ സ്ഥലങ്ങളിലെ ആളുകള്‍ കൂടുന്ന മുഴുവന്‍ സ്ഥലങ്ങളും ബസ് സ്‌റ്റോപ്പുകളും ഓട്ടോറിക്ഷകളും ആണ് അണുവിമുക്തമാക്കുന്നത്. കോഴിക്കോട ജില്ല മുഴുവനായും ഇത്തരത്തില്‍ അണുവിമുത്കമാക്കുന്നുണ്ട്. സോഡിയം ഹൈപ്പോ ക്ലോറൈഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.
പാളയം ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, ബീച്ച് ഹോസ്പിറ്റല്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളും ക്ലീന്‍ ചെയ്ത് കഴിഞ്ഞു. കുന്ദമംഗലം ആണ് രണ്ടാം ഘട്ടം. റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ എ.പി ബാബുരാജ്, വിശ്വാസ്, അജിത്ത് കുമാര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അണുവിമുത്കമാക്കുന്നത്.കുന്ദമംഗലം പഴയ ബസ് സ്റ്റാൻ്റ്, പുതിയ ബസ് സ്റ്റാൻ്റ്, പരിസരത്തെ കടകളുടെ മുൻവശം, ആളുകൾ കൂടി നിൽക്കുന്ന സ്ഥലം, ഓട്ടോസ്റ്റാൻ്റ് മുക്കം റോഡിലെ സൈന ടവർ , ടൗണിലെ മറ്റിടങ്ങൾ എന്നിവിടങ്ങളിലാണ് അണു മുക്തമാക്കിയത്.