ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ.രാജമൗലി സംവിധാനം ചെയ്ത ആര്‍.ആ.ര്‍ആര്‍. എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.നികോളാസ് കേജ് (ദ അണ്‍ബെയറബിള്‍ വെയ്റ്റ് ഓഫ് മാസീവ് ടാലന്റ്), ടോം ക്രൂസ് (ടോപ് ഗണ്‍: മാര്‍വറിക്), ബ്രാഡ് പിറ്റ് (ബുള്ളറ്റ് ട്രെയിന്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മാറ്റു താരങ്ങള്‍. മികച്ച ആക്ഷന്‍ ചിത്രത്തിനുള്ള പട്ടികയില്‍ ആര്‍.ആര്‍.ആറിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ കനേഡിയന്‍ ക്രിട്ടിക്‌സ് ചോയ്‌സ് അസോസിയേഷനാണ് ക്രിട്ടിക് ചോയ്‌സ് പുരസ്‌കാരം നല്‍കുന്നത്. 1995 മുതലാണ് പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത്.
ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.