Kerala News

ഉത്തമമായ പ്രതിപക്ഷ ധര്‍മം നിറവേറ്റാന്‍ കഴിഞ്ഞു; അഞ്ച് വര്‍ഷം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ എടുത്തുകാട്ടിയെന്നും രമേശ് ചെന്നിത്തല

ക്രിയാത്മക പ്രതിപക്ഷമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമെന്ന വാക്ക് പാലിക്കാനായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തമമായ പ്രതിപക്ഷ ധര്‍മം കഴിഞ്ഞ അഞ്ച് വര്‍ഷം നിറവേറ്റി. അഴിമതികള്‍ക്കെതിരെ പോരാടാന്‍ സാധിച്ചെന്നാണ് വിശ്വാസം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തലനാരിഴ കീറി പരിശോധിച്ചു. പലപ്പോഴും സര്‍ക്കാറിന്റെ തെറ്റായ തീരുമാനങ്ങളില്‍ തിരുത്തല്‍ ശക്തിയായി. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനായെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിഷേധിച്ചു. പ്രതിപക്ഷം കാണിച്ച ജാഗ്രത പലപ്പോഴും സര്‍ക്കാരിനെ അലോസരപ്പെടുത്തി. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ എടുത്തുകാട്ടി. തെറ്റുകള്‍ വിമര്‍ശിച്ച് തിരുത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ നിര്‍ണായക നിലപാടുകള്‍ സ്വീകരിച്ചു. സഭയില്‍ പ്രമേയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചതിനൊപ്പം ജനാധിപത്യ രീതിയിലെ പ്രതിഷേധമെന്ന നിലയില്‍ സഭാ ബഹിഷ്‌കരണവും നടത്തി. സര്‍ക്കാരുമായി യോജിക്കേണ്ട കാര്യങ്ങളില്‍ യോജിച്ചു. പൊതുപ്രമേയങ്ങളില്‍ ഒരുമിച്ചു നിന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!