നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാൽ ഇന്ന് വിചാരണ കോടതിയിൽ ഹാജറായില്ല. കോടതി പുറപ്പെടുവിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം ഹാജരാകാനാണ് വിപിന്‍റെ തീരുമാനം എന്നാണ് അറിയുന്നത്. അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കേസിൽ മാപ്പു സാക്ഷിയാവാൻ തയാറാണെന്ന് കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ് ;മാപ്പു സാക്ഷി ഹാജരായില്ല
