National News

വിട്ടുവീഴ്ച്ചയില്ലാതെ രജനികാന്ത്; അമിത് ഷായ്ക്ക് നിരാശയോടെ മടക്കം

Amit Shah may cajole a reluctant Rajini to launch political outfit - The  Federal

തമിഴകത്ത് ബിജെപിയെ ശക്തിപ്പെടത്താന്‍ നിര്‍ണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം നടപ്പായില്ല. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. എന്നാല്‍, രാഷ്ട്രീയ കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നു. തമിഴകത്ത് ബിജെപി സ്വാധീനം വര്‍ധിപ്പിക്കാന്‍ നിര്‍ണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.

ചെന്നൈയിലെത്തിയ അമിത് ഷായുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഷാ താഴേത്തട്ടില്‍ പ്രചാരണത്തില്‍ ശ്രദ്ധിക്കൂ എന്നും സഖ്യചര്‍ച്ചകള്‍ തനിക്ക് വിട്ടേക്കൂവെന്നും നേതാക്കളോട് പറഞ്ഞു. രജനീകാന്തുമായി ചര്‍ച്ച നടന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

മികച്ച ജനപിന്തുണയുള്ള ആളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു. സഖ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഷാ, കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപി സഖ്യത്തില്‍ തന്നെ മത്സരിക്കുമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയിരുന്നു.ഖുശ്ബുവിന് പിന്നാലെ കൂടുതല്‍ താരങ്ങളെ ഒപ്പമെത്തിക്കാനും പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കാനുമാണ് ബിജെപി തീരുമാനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!