ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ബന്ധു പിടിയിൽ.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാം പോലീസ് പിടിയിലായി.കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ചെങ്ങന്നൂരിൽ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു,യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി പ്രാഥമിക നിഗമനം

