കാസർഗോഡ് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് സുരേന്ദ്രൻ. എം.സി കമറുദ്ദീൻ എംഎൽഎയെ രക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്തുകൊണ്ടാണ് എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തതെന്നും ഒരു ചോദ്യം ചെയ്യലിന് പോലും കമറുദ്ദീൻ വിധേയനാകുന്നില്ലല്ലോ എന്നും സുരേന്ദ്രൻ പറഞ്ഞു.
തീവ്രവാദ സംഘടനകളുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് കേസിൽ രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അൽ കോടിയേരി ആയെന്നും സുരേന്ദ്രൻ .
മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ബിൻലാദൻ ആകാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഖുർആൻറെ പേര് പറഞ്ഞു മുസ്‌ലിം പ്രീണനം നടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഖുറാൻ്റെ മറവിൽ സ്വർണ കടത്തെന്ന ആരോപണം ഖുറാനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

