പറമ്പില്‍ കടവ് എം. എ എം യു .പി സ്‌കൂളിലെ പ്രളയബാധിതരായ മുഴുവന്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മാതൃഭൂമി കൈത്താങ്ങിലൂടെ ദുരിതാശ്വാസ കിറ്റ് നല്‍കി. മാതൃഭൂമി സീനിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്‍. ശ്രീനിവാസന്‍ ചടങ്ങ് ഉദ്ഘാനം ചെയ്യതു. കിറ്റ് വിതരണ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീബ അരിയില്‍, സ്‌കൂള്‍ മാനേജര്‍ ഷാജു തട്ടാരക്കല്‍, മാതൃഭൂമി പ്രതിനിധി ടി.എം ഇമ്പിച്ചിക്കോയ, പി.ടി എ പ്രസിഡന്റ് എ.പി മാധവന്‍ ,പ്രധാനാധ്യാപകന്‍ സി.കെ. വത്സരാജ്, എം.പി. ടി .എ. ചെയര്‍പേഴ്‌സണ്‍ എം.ബബിനി, പി ടി എ . വൈസ് പ്രസിഡന്റ് പി.പ്രമോദ് ,പി രജീഷ് മാസ്റ്റര്‍ സംസാരിച്ചു