തിരുവനന്തപുരം: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുപോലെ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍)വള്ളംകളി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 31ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാവും.
ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാതുരുത്തി ബോട്ട് ക്ലബ്), ബാക്ക്വാട്ടര്‍ നൈറ്റ്‌സ് (വില്ലേജ് ബോട്ട്ക്ലബ്), ബാക്ക് വാട്ടര്‍ നിന്‍ജ (ബ്രദേഴ്‌സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്‌സ് (ടൗണ്‍ ബോട്ട് ക്ലബ് ), കോസ്റ്റ് ഡോമിനേറ്റേഴ്‌സ് (യുണൈറ്റഡ് ബോട്ട് ക്ലബ്), മൈറ്റി ഓര്‍സ് (എന്‍സിഡിസി), പ്രൈഡ് ചേസേഴ്‌സ് (വേമ്പനാട് ബോട്ട് ക്ലബ്), റേജിങ് റോവേഴ്‌സ് (പൊലീസ് ബോട്ട് ക്ലബ്), തണ്ടര്‍ ഓര്‍സ് (കെബിസി/ എസ്എഫ്ബിസി) എന്നിവയാണ് ടീമുകള്‍.
5.9 കോടി രൂപയാണ് സമ്മാനത്തുക.
ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കും. 100 രൂപ മുതല്‍ 3000 രൂപ വരെയുള്ള ടിക്കറ്റുകള്‍ വേദികളിലും തത്സമയം ലഭിക്കും.