കുന്ദമംഗലം: നാടിനെ നടുക്കിയ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ചാത്തമംഗലം താമരത്ത് യശോദയുടെ കുടുംബത്തിന് കൈത്താങ്ങായി കുന്ദമംഗലം പോലീസ്. മാനസിക രോഗികളായ ഭര്‍ത്താവ് ചോയിയുടെയും മകന്‍ ദിബിനും ഒപ്പം ഒരു കൊച്ചു കൂരയ്ക്ക് കീഴില്‍ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുന്നതിനിടയിലാണ് ഈ കുടുംബത്തെ പ്രളയമെന്ന ദുരിതം ബാധിക്കുന്നത്
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവരുടെ വീട് പ്രളയത്തില്‍ അകത്തെ ഭിത്തികള്‍ അടക്കം അടര്‍ന്നു വീണ നിലയിലായ വിവരമറിഞ്ഞു പോലീസ് സഹായഹ,്തവുമായി എത്തുകയായിരുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഓഫിസര്‍മാരായ ബിനേഷ്, വിജേഷ്, റിനു, മിഥുന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്ദമംഗലം ഐശ്വര്യ അസ്സോസിയേറ്റ്സ്, കിര്‍മാണി മോട്ടോര്‍സ് എന്നീ സ്ഥാപനങ്ങളിലെ ഷജില്‍, നിര്‍ഷാദ്, ലുക്മാന്‍ എന്നിവരുമായി ചേര്‍ന്ന് വീട് വൃത്തിയാക്കുകയും അത്യാവശ്യം വേണ്ട വസ്ത്രങ്ങളും വീട്ടുസാധനങ്ങളും നല്‍കുകയും ചെയ്തു.
താല്‍കാലികമായ ഒരു സഹായം ലഭ്യമായതില്‍ ഏറെ സന്തോഷത്തിലാണ് യശോദ പക്ഷെ നല്ലൊരു ജീവിതത്തിനായി താണ്ടി കടക്കുവാന്‍ പ്രതിസന്ധികള്‍ ഏറെയാണ്