ഐഎൻഎസ് മാക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം.
വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും. ചിദംബരത്തെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യ നേടാനായിരിക്കും ചിദംബരത്തിന്റെ അഭിഭാഷകർ ശ്രമിക്കുക.