കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പ്രളയം പ്രതിരോധം, പ്രതിവിധി പരിപാടി സംഘടിപ്പിച്ചു. വെള്ളം കയറിയ 93 കിണറുകളിലെ വെള്ളം സൗജന്യമായി സിഡബ്ലു അർഡിഎംൽ എത്തിച്ച് പരിശോധന നടത്തി.മിക്ക കിണറുകളിലെയും വെള്ളത്തിന് കുഴപ്പമില്ലന്നും. ഉപയോഗത്തിന് മുന്നോടിയായി വീണ്ടും ക്ലോറിനേഷൻ നടത്തി അണുവിമുകതമാക്കിയതായി ഉറപ്പു വരുത്തുവാനും വീട്ടുകാർക്ക് നിർദേശം നൽകി. ചെറുപുഴയോട് ചേർന്ന ഈ ഭാഗത്ത് നിരവധി വീടുകളിലെ കിണറുകൾ മുഴുവനായും വെള്ളം കയറി ഉപയോഗശൂന്യമായിരുന്നു. ഇത്തരം കുടുംബങ്ങൾക്ക് എല്ലാ ദിവസവും സന്നദ്ധ സംഘടനകളുടെയും, റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ കുടിവെള്ളം വിതരണം നടത്തി. .രണ്ട് ഘട്ടമായി എലി പ്പനി പ്രതിരോധ മരുന്ന് വിതരണവും, ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ എല്ലാവർക്കും ശുചീകരണത്തിന് ആവിശ്യമായ വസ്തുക്കളും നൽകി. പൊതുസ്ഥലങ്ങൾ ശുചീകരിച്ചു മിക്കവീട്ടുകാരും ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കിണറുകളിൽ ക്ലോറിനേഷൻ നടത്തിയതാ നാൽ കിണറുകൾ കൂടുതൽ മലീമസമായിട്ടില്ലെന്ന കണ്ടത്തൽ ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.സി.ഡബ്ലു അർഡിഎം സയന്റിസ്റ്റ് മാധവൻ കോമത്തിന്റെ നേതൃത്വത്തിലാണ് ജലം പരിശോധന നടത്തിയത്. പ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ തടയുന്നതിനും മറ്റും ആവശ്യമായ മുൻകരുതൽ നടത്തുന്നതിന്റെ ഭാഗമായി വാർഡിൽ ഗൃഹസന്ദർശനവും നടത്തി.ചെത്ത് കടവ് ഈസ്റ്റ് എ.യു. പി സ്ക്കൂളിൽ നടന്ന ബോധവൽക്കരണ ക്ലാസും, ദുരിതബാധിതർക്കുള്ള സഹായ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി.വി സം ജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. മാധവൻ കോമത്ത് ഹെൽത്ത് ഇൻസ്പെക്റ്റർ സി.പി സുരേഷ് ബാബു, ക്ലാസെടുത്തു. അബൂബക്കർ കുന്ദമംഗലം, സി.ഡി.എസ് ചെയർപേഴ്സൺ സീന അശോകൻ, ഇ വിശ്വ നാഥൻ, സജീഷ് കുമാർ മാത്തോട്ടത്തിൽ, എ ഗോപാലൻ ,ലീന, പ്രസംഗിച്ചു.ആർ.വി വിഷ്ണുവിന്റെയും, ആർ അമലിന്റെയും നേതൃത്വത്തിൽ വെള്ളം പരിശോധിക്കുന്ന രൂപം വിവരിച്ചു.ചടങ്ങിൽ പ്രളയം ബാധിച്ച മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി.