Kerala News

തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ 20 ൽ 10 ഇടത്തും ജയം

സംസ്ഥാനത്ത് തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം . 20 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ പത്തിടത്തും എൽ ഡി എഫ് വിജയിച്ചു. ഒൻപത് ഇടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു.10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 2 ബ്ലോക്ക് പഞ്ചായത്ത്, 4 നഗരസഭ, 13 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വണ്ടൻമേട് എൽഡിഎഫിന്റെ പക്കൽ നിന്നും ബദിയടുക്ക ബിജെപിയുടെ പക്കൽ നിന്നുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. മഞ്ചേരി, ആലുവ, ചവറ, തിരൂരങ്ങാടി വാർഡുകൾ യുഡിഎഫ് നിലനിർത്തി. കൊല്ലം ഇളമ്പല്ലൂർ സീറ്റ് ബിജെപി നിലനിർത്തി. ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് വാർഡ് യുഡിഎഫ് നേടി. യുഡിഎഫിന്റെ വിദ്യ ബിജു വിജയിച്ചു.

കാസർകോട് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം. മലപ്പുറം ന​ഗരസഭ വാർഡ് എൽഡിഎഫ് നിലനിർത്തി. മുൻ അധ്യാപകനായ കെ വി ശശികുമാർ പോക്സോ കേസിൽപ്പെട്ട് രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് 5 എൽഡിഎഫിനാണ്. മലപ്പുറം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് – പാറക്കടവ് ഡിവിഷൻ മുസ്ലീം ലീഗ് നിലനിർത്തി.കൊല്ലം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇളമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!