കോഴിക്കോട് : കുന്ദമംഗലം ഐ ഐ എം കെയിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റററിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രണ്ടു ദിവസത്തിനകം പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസു ദേവ് കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി പറഞ്ഞു.
ഐ ഐ എം കെയിൽ 150 പേർക്ക് കിടത്തി ചികില്സിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത് . പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഇവിടങ്ങളിൽ സേവനം നടത്തും. കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച കുന്ദമംഗലത്തെ പ്രീ മെട്രിക് ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയാക്കി മാറ്റാനും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള എല്ലാവിധ സൗകര്യങ്ങളും ഇവടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.ഐ ഐ എം കെയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രത്തിൽ രോഗികൾ കൂടുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രീ മെട്രിക് ഹോസ്റ്റകളിലേക്ക് രോഗികളെ കിടത്തി ചികിൽസിക്കുക.
ആശുപത്രിയുടെ സുഖകരമായ നടത്തിപ്പിന് ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും,സന്നദ്ധ പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വാസു ദേവ് അഭ്യർത്ഥിച്ചു.