തിരുവനന്തപുരം: കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് തടിച്ചു കൂടിയതിനെതിരെയാണ് പോലീസ് നടപടി. പരീക്ഷക്കായ് ആളുകൾ സാമൂഹിക അകലം പോലും പാലിക്കാതെ പരീക്ഷയ്ക്ക് എത്തിയത് നേരത്തെ വിവാദമായിരുന്നു.
ണ്ടാലറിയാവുന്ന മുന്നൂറിലധികം രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്. രണ്ടു സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും കൂട്ടംകൂടിയെന്നാണു പൊലീസ് പറയുന്നത്.

