തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രാദേശിക വ്യാപനത്തെയും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനെയും സാമൂഹ്യവ്യാപനമായി കാണാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. നേരത്തെ വ്യാപനമുണ്ടെന്ന സംസ്ഥാന സർക്കാർ നിലപാട് ആരോഗ്യ മന്ത്രാലയം തള്ളി.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ രോഗം വ്യാപിച്ചത് എങ്ങനെയെന്ന് വ്യക്തമാണ്
രോഗ ഉറവിടം അറിയാത്തതിനൊപ്പം രോഗ വ്യാപനത്തിന്റെ രീതിയും അജ്ഞാതമായിരിക്കണം എങ്കിൽ മാത്രമേ രോഗ വ്യാപനമെന്ന് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്നും കേന്ദ്രം പറയുന്നു .
സാമൂഹ്യവ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമായ സൂചന നല്‍കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തിന് പുറമെ പശ്ചിമ ബംഗാളും സാമൂഹ്യവ്യാപനമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതും കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളിയിട്ടുണ്ട് ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 80 ശതമാനം കേസുകളും രാജ്യത്തെ 49 ജില്ലകളില്‍ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.