കൊച്ചി: സ്വർണക്കടത്ത്, സ്പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വർണക്കടത്ത് കേസ് അന്വേഷണ സംഘം എല്ലാ വശങ്ങളും പരിശോധിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടില്ലെന്നും ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെ കേസിൽ എതിർകക്ഷി ആക്കിയതുകൊണ്ടുമാത്രം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി .ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

