പിറന്നാള്‍ ദിനത്തില്‍ സൈക്കിളും വാച്ചും വാങ്ങാന്‍ കരുതിവെച്ച പണം ഉപയോഗിച്ച് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി അഞ്ചു വയസുകാരന്‍ മാത്യകയായി. കുന്ദമംഗലം മുറിയാല്‍ അജ്‌നാസ് എന്ന 5 വയസുകാരനാണ് തന്റെ 5-ാം പിറന്നാളിന് ഈ മാതൃക പ്രവര്‍ത്തനം ചെയ്തത്.മുറിയനാല്‍ ടി. കബീറിന്റെയും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ സൗദയുടെയും മകനായ അജ്‌നാസ് പതിമംഗലം UKG വിദ്യാര്‍ത്ഥിയാണ്. തന്റെ ആഗ്രഹം തന്റെ മാതാപിതക്കളോട് പറഞ്ഞപ്പോള്‍ ഇരുവരും പ്രോത്സാഹനം നല്‍കി .
പിറന്നാള്‍ ദിനത്തില്‍ നിര്‍ധനരായവര്‍ക്ക് കിറ്റ് നല്‍കി അഞ്ച് വയസ്സ്‌കാരന്‍

