Kerala kerala politics

ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

കൊച്ചി: കേരള കോൺഗ്രസിൽനിന്നു രാജിവച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും എൻ.വി.അഗസ്റ്റിൻ ചെയർമാനുമായാണു ‘നാഷനൽ പ്രോഗ്രസീവ് പാർട്ടി’ (എൻപിപി) രൂപീകരിച്ചത്. ഒരു പാർട്ടിയോടും അടുപ്പമില്ലെന്നും ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നും ജോണി നെല്ലൂർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമാണ് പാർട്ടി ചെയർമാൻ വി.വി.അഗസ്റ്റിൻ. റബർ ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. കേരള കോൺഗ്രസ് വിട്ട ഉടുമ്പൻചോല മുൻ എംഎൽഎ കൂടിയായ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവർ വൈസ് ചെയർമാൻമാരാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!