കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. മരണ സംഖ്യകളുടെയും രോഗ ബാധിതരുടെയും എണ്ണത്തിൽ വൻ വർധനവാണ് വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേരാണ് മരണപെട്ടത്. രോഗികളുടെ എണ്ണം ചൊവ്വാഴ്ച മാത്രം 1383 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 19,984 രോഗികൾ ചികിത്സയിലുണ്ട്. ഇന്നത് ഇരുപതിനായിരം കടക്കാനാണ് സാധ്യത. രാജ്യത്ത് ആകെ രോഗ മുക്തരായത് 3870 പേരാണ്.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 5000 കടന്നു 722 പേർ രോഗമുക്തരായപ്പോൾ 251 പേർ മരണമടഞ്ഞു . കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ഗുജറാത്തിൽ നിലവിൽ 2178 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 90 മരണവും സ്ഥിരീകരിച്ചു. തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ആയിരത്തിലേറേ രോഗികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേ സമയം കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വിപരീതമായി 19 കേസുകൾ റിപ്പോർട്ട് ചെയ്തു ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി രോഗം ഭേദമാകുന്നവരേക്കാൾ കൂടുതൽ രോഗികൾ കൂടുതലുള്ള ദിവസം കൂടിയായിരുന്നു ഇന്നലെ. ഇന്നത്തെ കണക്കുകൾ വൈകീട്ടത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിക്കും