കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഹൗസ് സർജന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുപേരും കണ്ണൂർ സ്വദേശികളാണ്.
തബ് ലീഗ് പ്രവർത്തകർ യാത്ര ചെയ്ത ട്രെയിനിലാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് ഡോക്ടർമാരെ കോറന്റൈനിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പുലർത്തിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കും.