Kerala News

നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ,മുസ്ലിംലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്‌നമില്ല; ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മുന്‍ മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെച്ച് ചിലര്‍ കഥകള്‍ മെനയുകയാണെന്നും മുസ്ലിം ലീഗ് യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വാക്കും പ്രവര്‍ത്തിയും ഒന്നാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ… ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെപ്പറ്റി മാത്രമല്ലല്ലോ…ഫെയ്‌സ്ബുക്ക് പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ചാണ്ടിയെപ്പറ്റി പറഞ്ഞിട്ടുണ്ട്, മുനീറിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമില്ല.

യുഡിഎഫിന്റെ നയം ഒരു കാലത്തും നെഗറ്റീവ് ആയിട്ടില്ല. ക്രിയാത്മകമായിരുന്നു. പഞ്ചായത്തിലൊക്കെ അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് തുടര്‍ന്നുവരുന്ന നയമാണ് എല്ലാവരുമായും സഹകരിക്കുക എന്നത്. അതിനെ ആ നിലയില്‍ കാണാന്‍ കഴിയണം.

ജനങ്ങള്‍ തന്ന മാന്‍ഡേറ്റ് യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക എന്നുള്ളതാണ്. ആ മാന്‍ഡേറ്റിനപ്പുറം ഒരു ചര്‍ച്ചയ്ക്കും ഒരു പ്രസക്തിയുമില്ല. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതില്‍ ലീഗ് ഉറച്ചു നില്‍ക്കും. കുഞ്ഞാലികുട്ടി പറഞ്ഞു

പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുന്‍മന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജനകീയാസൂത്രണ പദ്ധതിയോട് മുസ്ലിംലീഗ് നല്ല രീതിയില്‍ സഹകരിച്ചിരുന്നുവെന്നും അതിന്റെ മുഖ്യകാരണം കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണെന്നുമാണ് തോമസ് ഐസക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!