കോവിഡ് പശ്ചാത്തലത്തിൽ ഈ മാസം 28ന് ആരംഭിക്കാനിരുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അറിയിച്ചു.
50 പ്രതിനിധികളെ ഉള്‍പ്പെടുത്തി സമ്മേളനം നടത്തുന്നതിന് വിലക്കില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത പരിഗണിച്ച് മാറ്റിവയ്ക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞശേഷമേ പുതിയ തീയതി നിശ്ചയിക്കൂ.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ട പ്രവര്‍ത്തകര്‍ പാര്‍ട്ടി സമ്മേളനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നതിനാലാണ് സമ്മേളനം മാറ്റുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.തൃശ്ശൂരിലും നടപടികൾ വെട്ടിച്ചുരുക്കി. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാൻ തീരുമാനിച്ചത്.