Kerala News

രണ്‍ജിത് വധകേസ്; നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ;ബൈക്കിൽ രക്തക്കറ

ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതക കേസിൽ നാല് എസ്ഡിപിഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ. ഇവര്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി.ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. എസ്.ഡി.പി.ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രഞ്ജിത്ത് കേസിൽ ആരെയും പിടികൂടാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരിന്നു. അതിനിടയിലാണ് നാലുപേർ കസ്റ്റഡിയിലായെന്ന വിവരം പുറത്തുവരുന്നത്.

അതേസമയം ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കളക്ടര്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗം ഇന്ന് വൈകിട്ട് നാലിന് നടക്കും.രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു് ശേഷം 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ജില്ലയില്‍ മറ്റെവിടെയും എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിട്ടില്ല.
ജില്ലയിലെ പ്രധാന പാതകളും ഇടറോഡുകളും എല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് നിയന്ത്രണത്തിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!