കുന്ദമംഗലം; മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം ഏരിയയിലെ പത്തോളം മഹല്ല് കമ്മറ്റികള്‍ സംയുക്തമായി ബഹുജന റാലി സംഘടിപ്പിച്ചു. ഐഐഎം കവാട പരിസരത്ത് നിന്നാരംഭിച്ച റാലി വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് സമീപത്താണ് സമാപിച്ചത്, മഹല്ലിലെ മുഴുവന്‍ ഇമാമുമാരും, മഹല്ല് ഭാരവാഹികളും, പൊതുജനങ്ങളും അടക്കം റാലിയില്‍ നൂറുകണക്കിനാളുകല്‍ പെങ്കെടുത്തു.
ഹജ്ജ് കമ്മറ്റ് ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, ഖാലിദ് കിളിമുണ്ട, ചെയര്‍മാന്‍ ടി.പി സൈനുദ്ധീന്‍ നിസാമി കണ്‍വീനര്‍ എം.കെ സഫീര്‍ ട്രഷറര്‍ എന്‍ ബീരാന്‍ ഹാജി കാരന്തൂര്‍, കെ.പി കോയ, അബൂബക്കർ മാകൂട്ടം പറമ്പിൽ,,അരിയില്‍ അലവി, ഒ.ഉസ്സയിൻ, ഒ.സലീം,ഇ..പി ലിയാഖത്തലി നിസാര്‍ പൂളക്കാംപൊയില്‍, , ഐ മുഹമ്മദ് കോയ, , , അഡ്ക്കറ്റ് ഷമീര്‍, തന്‍വീര്‍ എൻ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

