ട്വിറ്ററില്‍ തരംഗമായി ‘ഗോ ബാക്ക് അമിത് ഷാ’

0
119
ട്വിറ്ററില്‍ തരംഗമായി 'ഗോ ബാക്ക് അമിത് ഷാ'

അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററില്‍ ട്രെൻഡിങ്ങായി ‘ഗോ ബാക്ക് അമിത് ഷാ’ (#GoBackAmitShah) ഹാഷ് ടാഗ്. ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. പിന്നാലെ ചാണക്യയെ തമിഴ്നാട് സ്വാഗതം ചെയ്യുന്നു എന്ന ഹാഷ് ടാഗുമായി (#TNwelcomeschanakya) സംഘപരിവാര്‍ അനുകൂലികളുമെത്തി.അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കിയെങ്കിലും തമിഴ്നാട് ബിജെപിയെ തുണച്ചില്ല. ഖുശ്ബു ഉള്‍പ്പെടെയുള്ളവരെ ബിജെപി പാളയത്തിലെത്തിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. വെട്രിവേല്‍ യാത്ര ഉള്‍പ്പെടെ ഹിന്ദുത്വ അജണ്ട മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങളും ബിജെപി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്നുണ്ട്.അതിനിടെ പാർട്ടി പ്രഖ്യാപനം തൽക്കാലമില്ലെന്ന് പ്രഖ്യാപിച്ച, നടന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. ഇന്ന് വൈകീട്ട് ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണം ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here