Kerala

മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം വേട്ട, 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴൽപ്പണം

കാസർകോട്: മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടിച്ചു. കർണാടക ആർ ടി സി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. മൂന്ന് ആഴ്‍ച്ചക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടിച്ചത്. ട്രാൻസ്‍പോർട്ട് കോർപ്പറേഷൻറെ ബസിൽ കടത്തുകയായിരുന്ന കുഴൽപ്പണമാണ് എക്സൈസിൻറെ പരിശോധനയിൽ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു. തൃശ്ശൂർ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടിച്ചത്.

അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടിയിരുന്നു. 30 ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശി യശ്ദീപിൽ നിന്ന് അന്ന് പിടികൂടിയത്. കർണാടകത്തിൽ നിന്ന് പൊതുഗതാഗത മാർഗം ഉപയോഗിച്ച് വ്യാപകമായി ഇത്തരത്തിൽ കുഴൽപ്പണം കടത്തുന്നുണ്ട്. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് ഇങ്ങനെ രേഖകളില്ലാതെ കടത്തുന്നതെന്നാണ് നിഗമനം. തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറിയിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!