കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെയും തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24ന് വോട്ടെണ്ണും. ഈ മാസം 27ന് വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പണം ഒക്ടോബര്‍ 4 വരെയാണ്. കേരളത്തില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ ഉപതെരഞ്ഞെടുപ്പ്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനോടുള്ള പ്രതികരണമായിരിക്കും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍. കേരളത്തിലും ശക്തമയ മത്സരമാണ് നടക്കുക.