Kerala News

കണ്ണൂര്‍ വിസി ക്രിമിനലാണ്, തന്നെ കൈയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി ക്രിമിനലാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. വിസി എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. വിസിക്കെതിരെ നിയമപരമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്നെ കായികമായി നേരിടാന്‍ വിസി ഒത്താശ ചെയ്തെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും വി സി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതിഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ പറഞ്ഞു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചു. താന്‍ പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണ്. രാഷ്ട്രീയ പിന്തുണ കൊണ്ടുമാത്രമാണ് കണ്ണൂര്‍ വിസി ഇപ്പോഴും പദവിയില്‍ തുടരുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയെ അദ്ദേഹം നശിപ്പിക്കുകയാണ്. പാര്‍ട്ടി കേഡറെപ്പോലെയാണ് വി.സി പെരുമാറുന്നത്. തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. നിയമം മാത്രമേ ഞാന്‍ പിന്തുടര്‍ന്നിട്ടുള്ളു.

പരസ്യമായി വിമര്‍ശിക്കാന്‍ ആഗ്രഹിച്ചതല്ല, തന്നെ നിര്‍ബന്ധിതനാക്കിയതാണ്. ക്രിമനലിനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സര്‍വകലാശാലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വി.സിയാണ്. വിമര്‍ശനങ്ങളെ പൂര്‍ണ മനസോടെ ഞാന്‍ സ്വാഗതം ചെയ്യുന്നു’- ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിസിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍വ്വകലാശാലകളുടെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് താന്‍ നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!