കോഴിക്കോട് : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ (2020 ആഗസ്റ്റ് 22) കോവിഡ് ആന്റിജൻ പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. 200 പേർക്കാണ് പരിശോധന നടത്തുന്നത്. നിലവിൽ 75 പേർ പരിശോധനയ്ക്കായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർക്കും (പ്രൈമറി കോണ്ടാക്ട്) അതോടൊപ്പം സമ്പർക്കം പുലർത്തിയവരുമായി അടുത്ത് ഇടപഴകിയവർക്കുമായാണ് (സെക്കണ്ടറി കോണ്ടാക്ട്) പരിശോധന സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ കോവിഡ് രോഗികളുമായോ, അവരുമായി സമ്പർക്കം പുലർത്തിയവരോ, കോവിഡ് രോഗികൾ സന്ദർശിച്ച സ്ഥാപനങ്ങളിൽ സന്ദർശിച്ചവരോ, നിരീക്ഷണത്തിൽ കഴിയുന്നവരോ ആയിട്ടുള്ള ആളുകളിൽ ചുമ, ജലദോഷം, പനി, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ പരിശോധനയിൽ പങ്കാളികളാവാം.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും ഉള്ള ആളുകൾക്കും ആന്റിജൻ പരിശോധന പ്രയോജനപെടുത്തതാവുന്നതാണെന്നും, രോഗ ലക്ഷണമുള്ള വ്യക്തികൾ അതാത് വാർഡ് മെമ്പറുമായി ബന്ധപ്പെടണമെന്നും കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു അറിയിച്ചു

