തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്ന നടപടിയെ അനുകൂലിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും ദിവസവും കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലയെന്നും കോടതിയുടെ കണ്ടെത്തൽ.
നേരത്തെ കോവിഡ് രോഗികളുടെ സി.ഡി.ആര്‍ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതായും കോടതി പറഞ്ഞു.
കൊവിഡ് രോഗികളുടെ സി.ഡി.ആര്‍ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചത്.