തിരുവനന്തപുരം: കേരളത്തില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സാലറി ചലഞ്ച് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ നടത്താനാണ് തീരുമാനം. എന്നാല്‍, ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.