Kerala News

കൂറുമാറ്റം തുടർച്ച;അട്ടപ്പാടി മധു കേസിൽ 15ാം സാക്ഷിയും കൂറുമാറി ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് കോടതിയിൽ

അട്ടപ്പാടി മധു വധക്കേസിൽ പതിനഞ്ചാം സാക്ഷി മെഹറുന്നീസയും കൂറുമാറി. തുടർകൂറുമാറ്റങ്ങൾക്കിടെയാണ് പതിനഞ്ചാം സാക്ഷി മെഹറുന്നീസ പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്..പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ, പന്ത്രണ്ടാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽ കുമാർ, പതിനാലാം സാക്ഷി എന്നീ പ്രോസിക്യൂഷൻ സാക്ഷികളാണ് നേരത്തെ കോടതിക്ക് മുന്നിൽ കൂറൂമാറിയവർ. ഇവരും രഹസ്യ മൊഴി നൽകിയവരാണ്.നിലവിൽ അഞ്ച് സാക്ഷികളാണ് കൂറുമാറിയത്. അതേസമയം കൂറുമാറിയതിനെ തുടർന്ന് വനം വകുപ്പ് വാച്ചറായ പന്ത്രണ്ടാം സാക്ഷി അനിൽ കുമാറിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു. ഇതിനെതിരെ അനിൽ കുമാർ മണ്ണാർക്കാട് എസ്സ്-എസ്റ്റി കോടതിയിൽ ഹരജി നൽകി.പതിമൂന്നാം സാക്ഷി സുരേഷ് ആരോഗ്യ കാരണങ്ങളാൽ ആശുപത്രിയിലായതുകൊണ്ട് പീന്നീടായിരിക്കും വിസ്താരം നടക്കുക.അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.

2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട മർദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രതികളാണുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!