Kerala

മതിയായ രേഖകളില്ലാതെ പിഎഫ്ഐ നേതാവിന്റെ റിസോർട്ടിന് പ്രവർത്തനാനുമതി: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

പിഎഫ്ഐ നേതാവിന്റെ ഉടമസ്ഥതയില്ലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി മാങ്കുളത്താണ് സംഭവം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായിരുന്ന എം കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിൽ മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം എം കെ അഷറഫ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ജയിലിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!