കോഴിക്കോട് : ദുരിതമനുഭവിക്കുന്ന 250 വൃക്ക രോഗികൾക്ക് ഡയാലിസിസിനാവിശ്യമായ തുക കൈമാറി കുന്ദമംഗലം അരിയിൽ റിഷാൽ മാതൃകയായി. നിലവിലെ കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന കൂട്ടത്തിലാണ് ഈ രോഗികളും. ഏത് രീതിയിലെല്ലാം ഇത്തരം ആളുകൾക്ക് സഹായം എത്തിക്കാൻ സാധ്യമാകുമോ അത്തരത്തിലെല്ലാം സഹായിക്കാനുള്ള ഒരുക്കത്തിലുമാണ് റിഷാൽ
ലോക്ക് ഡൌൺ കാലത്ത് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് അരിയിൽ എന്ന തന്റെ വീട്ടിൽ നിന്നും കിറ്റുകൾ വിതരണം ചെയ്തും മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെന്ററിലെ നോമ്പ് തുറക്കാനായുള്ള ഭക്ഷണം നൽകിയും ഈ യുവാവ് നല്ല രീതിയിലുള്ള പ്രവർത്തനം നേരത്തെ കാഴ്ച വെച്ചിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്ററിന്റെ സെക്രട്ടറിയായ പ്രമുഖ സാമൂഹിക പ്രവർത്തകനും മുൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അരിയിൽ മൊയ്തീൻഹാജിയുടെ മകനാണ് റിഷാൽ കഷ്ടപ്പെട്ട് വളർന്ന ഈ യുവാവ് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് വിദേശത്ത് ജോലിക്കായി പോവുകയായിരുന്നു. അവിടെ ഹോട്ടൽ ഉൾപ്പെടെയുള്ള ബിസിനസ്സുകളുണ്ട് റിഷാലി രം കൂടപിറപ്പുകളായ റിഷാദിനും ,റിനാസിനും
150 പേർക്കുള്ള ഡയാലിസിസ് ചെയ്യാനുള്ള സി എച്ച് സെന്ററിലേക്കുള്ള തുക പിതാവ് മൊയ്തീൻ ഹാജിക്കൊപ്പം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തി ഹൈദറലി ശിഹാബ് തങ്ങൾക്ക് ഷാലു കൈമാറി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, , പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സെക്രട്ടറി അരിയിൽ അലവി, ടൗൺ സെക്രറട്ടറി എം.കെ സഫീർഎന്നിവർ സന്നിഹിതരായിരുന്നു.
അതേേപോലെ കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസ് സെൻ്ററിന് 100 പേർക്ക് ഡയാലിസ് ചെയ്യാനുള്ള തുക ഷാലുനൽകിയിരുന്നു. മതത്തിനും ജാതിക്കും അതീതമായി മനുഷ്യത്വമെന്ന ചിന്തതയിലൂടെ നന്മയുടെെ പാത തെളിയിക്കുകയാണ് കെ എം സി സി യുടെ സജീവ പ്രവർത്തകൻ കൂടിയായ റിഷാൽ.

