Kerala News

മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങൾ സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലേക്ക് മാറ്റിയതായി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇക്കാര്യത്തിന് വേണ്ടി മാത്രമായിരിക്കും കമ്പനിയെ ഇനി ഉപയോഗപെടുത്തുക.

സ്‌പ്രിങ്ക്‌‌ളർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പൂർണമായും സി ഡിറ്റിന്റെ കീഴിലേക്ക് മാറ്റിയതായും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിർമിച്ച് നൽകാൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയെങ്കിലും കേന്ദ്രം ഇതുവരെ നടപടിയെടുത്തില്ല എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. കെ സുരേന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും സത്യവാങ്മൂലം നിലനിൽക്കില്ലയെന്നു സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!