കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തി. കോവിഡിന്റെ സാമൂഹ്യവ്യാപനം കുന്ദമംഗലത്ത് നടന്നിട്ടുണ്ടോ എന്നറിയുവാന്‍ വേണ്ടിയാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ലോറി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ്, പോലീസുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവരില്‍ നിന്നും 50 പേരെ തിരഞ്ഞെടുത്ത് ആണ് ടെസ്റ്റ് നടത്തിയത്.

ഇൗ പരിശോധനയുടെ അടിസ്ഥാനത്തില്‍ പഠനവിധേയമാക്കുകയും ആവശ്യമെങ്കില്‍ ചികിത്സക്കും തുടര്‍പരിശോധനക്കും വിധേയമാക്കും. കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ടെസ്റ്റ് നടക്കുന്നുണ്ട്.

